ഏറെ നാളായി ബോളിവുഡിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന മയക്ക് മരുന്ന് കേസിൽ നടന്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ അറസ്റ്റിലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഷാറുഖ് തന്റെ മകനെക്കുറിച്ചു പറയുന്ന ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ വിമര്‍ശകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്യന്‍ കുഞ്ഞായിരിക്കുമ്പോള്‍ ഷാറുഖും ഭാര്യ ഗൗരി ഖാനും നല്‍കിയ സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിസിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാറുഖ് ഈ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഇടയ്ക്ക് തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് തമാശ രൂപേണ ഷാറുഖ് മറുപടി നല്‍കുന്നുമുണ്ട്. ‘മകനെ നിങ്ങൾ വഷളാക്കുമെന്ന് എനിക്ക് ഉറപ്പാണെന്ന്’ സിമി ഷാരൂഖിനോട് അഭിമുഖത്തിൽ പറയുന്നു.
This is what #SRK did teach to his son #AryanKhan, So he is not wrong at all. 🙏🙏🙏🙏👏 pic.twitter.com/9H0UdhNNIB
— KRKBOXOFFICE (@KRKBoxOffice) October 3, 2021
ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ഒരിക്കലുമില്ല, അവന് പെൺകുട്ടികളുടെ പുറകേ നടക്കാമെന്നും, മയക്കുമരുന്ന് ഉപയോഗിക്കാമെന്നും ഞാൻ അവനോട് പറഞ്ഞിട്ടുണ്ടെന്നാണ്’ തമാശയായി ഷാരൂഖ് ഇതിന് മറുപടിയായി പറഞ്ഞത്. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകള്‍ സത്യമായെന്ന് പറഞ്ഞ് നിരവധി പേരാണ് ഈ വിഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.