ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് ബോളിവുഡ് സിനിമാ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മകന്റെ അറസ്റ്റിൽ ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. വാർത്ത വന്നപ്പോൾ മുതൽ ഗൗരി വളരെ അസ്വസ്ഥയായിരുന്നു, ഇന്റീരിയർ ഡിസൈനിങ് പ്രോജക്റ്റിനായി വരും ദിവസങ്ങളിൽ അവർ വിദേശയാത്ര നടത്തേണ്ടതായിരുന്നു. എന്നാൽ ഇനി അത് മാറ്റി വയ്‌ക്കും എന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
സ്ഥിതിഗതികൾ അറിയാനായി ഓരോ മിനിറ്റിലും ഷാറുഖ് എൻസിബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. ഷാറുഖ് ഖാനെ സൽമാൻ ഖാൻ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് സല്‍മാന്‍ ഷാരൂഖിനെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തിയത്. പുതിയ ചിത്രമായ പഠാന്റെ ഷൂട്ടിങിനായി സ്പെയ്നിലേയ്ക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പാണ് ആര്യൻ അറസ്റ്റിലാകുന്നത്. സംഭവം അറിഞ്ഞതോടെ സിനിമയുടെ ചിത്രീകരണംമാറ്റി വയ്ക്കുകയായിരുന്നു.