ലക്‌നൗ: ലഖിംപൂരിലെ കര്‍ഷകരുടെ കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്നാവിശ്യപെട്ട് കോൺഗ്രസ്. ഇരകളുടെ കുടുംബത്തെ കാണാതെ പ്രിയങ്ക മടങ്ങില്ല.രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലഖിംപൂരിലേക്ക് പോകും. യുപി ഭവനുമുന്നിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് തടഞ്ഞു.
അതിനിടെ, ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി കേസ് അന്വേഷിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നു.
പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ രാം കശ്യപ് കൂടി മരിച്ചതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഒൻപതായി. ലഖിംപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയാന്‍ പോലീസ് അതിര്‍ത്തികള്‍ അടച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കിസാന്‍ സഭയും യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തെ അന്നദാതാക്കള്‍ക്കൊപ്പമെന്ന മുദ്രാവാക്യവുമായാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ലഖിംപൂരിലേക്ക് പുറപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി തന്നെ ലംഖിംപൂരിലെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനം ജില്ലയിലേക്ക് പ്രവേശിച്ച ഉടനെ പോലീസ് തടഞ്ഞു. കാല്‍നടയായി യാത്ര തുടര്‍ന്ന പ്രിയങ്കയെയും ദീപേന്ദ്രര്‍ ഹൂഢയെയും സീതാപൂര്‍ ടോള്‍പ്ലാസയില്‍ വച്ച് കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
കര്‍ഷകരെ തകര്‍ക്കുക, ബിജെപിയുടെ രാഷ്ട്രീയമാണെന്നും സര്‍ക്കാര്‍ ഇത്കര്‍ഷകരുടെ രാജ്യമാണെന്ന് മനസിലാക്കണമെന്നും പോരാട്ടം തുടരുമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷം രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്നും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി സിദ്ധാര്‍ഥ് നാഥ് പ്രതികരിച്ചു.