കോട്ടയം : പാലായിലെ ബിരുദ വിദ്യാര്‍ത്ഥിനി നിതിന മോളുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം പാലാ സെന്റ് തോമസ് കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയെ സഹപാഠിയായ അഭിഷേക് കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ അഭിഷേക് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.