ടോക്കിയോ: ജപ്പാന് പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു. ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയാണ് അദ്ദേഹം. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവാണ് ഫൂമിയോ.ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നടന്ന മത്സരത്തില്‍ താരോ കോനോയൊ പരാജയപ്പെടുത്തിയാണ് ഫുമിയോ പ്രധാനമന്ത്രി പദത്തിലെത്തിയത്.
യോഷിഹിതെ സുഗ പ്രധാനമന്ത്രി പദം രാജിവച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയില്‍ സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടന്നത്. എല്ലാ അര്‍ഥത്തിലും ഇതൊരു പുതിയ തുടക്കമായാണ് കരുതുന്നതെന്നും ഭാവിയെ നേരിടുന്നതിനായി ദൃഡ നിശ്ചയത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.