കൊച്ചി: സ്വകാര്യ ലാബുകളില്‍ ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് അഞ്ഞൂറു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിരക്കു പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്കി.ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ ഹൈക്കോടതി ശരി വച്ചിരുന്നു.
ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകൾ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്. പരിശോധനാ നിരക്കു നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകള്‍ കോടതിയില്‍ വാദിച്ചത്. നിര്‍ദിഷ്ട ഗുണനിലവാരത്തില്‍ പരിശോധന നടത്താന്‍ ശരാശരി 1500 രൂപ ചെലവു വരുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.