കേരളത്തിലെ കലാലയങ്ങൾ ഇന്ന് മുതൽ തുറക്കുകയാണ്. ദീർഘ കാലത്തെ അടച്ചിരിപ്പിനു ശേഷമാണ് ക്ലാസുകൾ തുടങ്ങുന്നത്. കോളേജുകളിൽ ചേർന്നിട്ടും ക്യാമ്പസു കാണാത്ത വിദ്യാർത്ഥികൾ ഉണ്ട്. ക്യാമ്പസ് ജീവിതത്തിന്റെ വേനലും മഴയും കൊള്ളാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതൊരു നഷ്ട്ടംതന്നെയാണ്
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ സമകാലീന അവസ്ഥ യെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലമാണിത്. ആന്തരികമായും ബാഹ്യമായും വലിയ മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടാവണമെന്ന അഭിപ്രായം കുറെകാലമായി ഉയർന്നു വന്നിട്ടുണ്ട്. പക്ഷേ അതിന്റെ അടിസ്ഥാനം മാനദന്ഡൾ തുടങ്ങിയവ രൂപീകരിച്ചിട്ടില്ല.ഈ മേഖലയുമായി പ്രവർത്തിക്കുന്നവരുമായി വേണ്ടത്ര ചർച്ച നടത്തിയിട്ടില്ല. പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങൾ തേടിയിട്ടില്ല. ഇങ്ങനെ വിപുലമായ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും വേണം പരിഷ്കാരങ്ങൾ നടപ്പാക്കാൻ
കോവിഡ് വന്നതോടെ പഠനത്തിലും ഗവേഷണത്തിലുമൊക്ക വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വിദ്യാഭ്യാസത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം ആഴത്തിൽ ഉണ്ടായത് ഈ കാലത്താണ്. ക്ലാസ് മുറികളിൽ ഇരിക്കാതെ പഠിക്കാമെന്നും, പുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠനം കൊണ്ടു പോകാമെന്നും ഈ കാലം തെളിയിച്ചു. അദ്ധ്യാപകന്റെ അപ്രമാദിത്തം അപ്രസക്തമായി. കുട്ടികൾ സ്വയം കണ്ടെത്താനുള്ള അവസരം ഉണ്ടായി. പുതിയൊരു പഠന രീതിയാണ് രൂപപെട്ട് വന്നത്.ഇതിന്റെ ഗുണപരമായ വശങ്ങൾ ഭാവിയിൽ ഉപയോഗ പെടുത്താവുന്നതാണ്.
ഈ അടുത്തകാലത്തായി കേരളത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തുള്ള സർവകലാശാകളെയാണ് സമീപിക്കുന്നത് പുറത്തേക്കുള്ള ഒഴുക്ക് കൂടുകയാണ്. കേരളത്തിലെ സർവ്വ കലാശാലകളിലെ വിഷയ നിലവാരം ഉയർത്തിയാൽ കൂടുതൽ കുട്ടികളെ ഇവിടേക്കു തന്നെ ആകർഷിക്കാൻ കഴിയും. വലിയ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ കഴിയും.
നമ്മുടെ സർവകലാശാകളിൽ അദ്ധ്യാപക നിയമനത്തിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ അഴിമതിയാണ് നടക്കുന്നത് എന്ന് കേൾക്കുന്നു.ഇതിൽ ജാതിയും മതവും രാഷ്ട്രീയവും വലിയ സ്വാധീനം ചെലുത്തുകയാണ്.അനർഹരായവരെ തിരുകി കയറ്റുകയാണ്. ഇക്കാര്യത്തിൽ നിരന്തരം വിവാദങ്ങൾ ഉണ്ടാവുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റ ഗുണനിലവാരത്തെ ഇത് സാരമായി ബാധിക്കുന്നു.
എന്തായാലും ഉന്നത വിദ്യാഭാസ രംഗം പരിഷ്കരിക്കാനുള്ള സമയം കടന്നിരിക്കുന്നു. ആ കാര്യം നാം ഇപ്പോഴെങ്കിലും ഓർക്കേണ്ടതാണ്. അത് സാധ്യമാവുമെന്ന് കരുതാം