തിരുവനന്തപുരം : സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.