വിവിധ തൊഴിലുകൾക്കായി അടിസ്ഥാന സാങ്കേതികവിദ്യയിൽ സൗജന്യപരിശീലനം നൽകാൻ കേന്ദ്രസർക്കാരിന്റെ ‘ഡിജി സക്ഷം’ പദ്ധതി.മൈക്രോസോഫ്റ്റ്, ആഗാഖാൻ റൂറൽ സപ്പോർട്ട് പ്രോഗ്രാം ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക.
മൂന്ന് താരത്തിലാണ് പരിശീലനം;
- താത്പര്യമുള്ളവർ തൊഴിൽ മന്ത്രാലയത്തിന്റെ നാഷണൽ കരിയർ സർവീസ് പോർട്ടലിൽ (www.ncs.gov.in) രജിസ്റ്റർ ചെയ്യണം. 18 വയസ്സിനു മുകളിലുള്ളവർക്കും പത്ത്, 12 ക്ലാസുകൾ പാസായവർക്കും ഐ.ടി.ഐ., ഡിപ്ലോമ, ബിരുദധാരികൾക്കുമൊക്കെ പ്രയോജനപ്പെടുത്താം.
- പരിശീലനം പൂർത്തിയാക്കിയവർക്ക് സാക്ഷ്യപത്രം, തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയുണ്ടാകും. ആദ്യവർഷം മൂന്നു ലക്ഷം പേർക്കെങ്കിലും പരിശീലനം നൽകും.
- ജാവാ സ്ക്രിപ്റ്റ്, ഡേറ്റ വിഷ്വലൈസേഷൻ, അഡ്വാൻസ് എക്സൽ, പവർ ബി., എച്ച്.ടി.എം.എൽ., പ്രോഗ്രാമിങ് ലാംഗ്വേജ്, സോഫ്റ്റ്വേർ ഡെവലപ്മെന്റ് അടിസ്ഥാനം, കോഡിങ് ഇൻട്രൊഡക്ഷൻ തുടങ്ങിയവയിലാണ് പരിശീലനം.
ഇതിൽ മൂന്നാമതുപറഞ്ഞ നേരിട്ടുള്ള പരിശീലനം മാതൃകാപരിശീലന കേന്ദ്രങ്ങൾ, പട്ടികവിഭാഗങ്ങൾക്കുള്ള എൻ.സി.എസ്. കേന്ദ്രങ്ങൾ എന്നിവ വഴിയായിരിക്കും.