ലക്നോ: കർഷക പ്രതിഷേധത്തിനു നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ യുപിയിൽ വ്യാപക സംഘർഷം. ലക്നോവിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ വീടിനു മുന്നിൽ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് വാഹനങ്ങൾ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ലഖിംപുർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രക്കും 13 പേർക്കുമെതിരെ കേസെടുത്തു . തിങ്കളാഴ്ചയാണ് 13 പേർക്കെതിരെ കൊലപാതകം, കലാപം എന്നിവക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്ചയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാലു കർഷകരടക്കം എട്ടുപേർ മരിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരു മാധ്യമപ്രവർത്തകൻ തിങ്കളാഴ്ച മരിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച രാത്രി മുതിർന്ന രാഷ്ട്രീയ നേതാക്കളായ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് പാർട്ടി ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.