ന്യൂഡൽഹി : ആഡംബര കപ്പലിലെ ലഹരി പാർട്ടിയിൽ അറസ്റ്റിലായ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആരുടെ അഭിഭാഷകർ അവർ ജാമ്യപേക്ഷ ഫയൽ ചെയ്യും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്.
അതേസമയം തന്നെ സംഘാടകർ അതിഥി ആയി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നും ആര്യൻ ഖാൻ അന്വേഷണ സംഘത്തോട് പറഞ്ഞു. താൻ വരുന്നുണ്ടെന്ന് അറിഞ്ഞതോടെ ചില സംഘാടകർ ആളുകളെ ആകർഷിക്കാൻ ശ്രമിച്ചെന്നും ആര്യൻ വ്യക്തമാക്കി. എന്നാൽ ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ എൻസിബി കണ്ടെത്തിയിട്ടുണ്ട്.