തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒന്‍പത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും സീസണ് ടിക്കറ്റും പുനരാംരംഭിച്ച് റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകളെ അണ് റിസേര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പരിഷ്കരിച്ചു കൊണ്ടുള്ള പ്രതിദിന സര്‍വീസ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച് 24 മുതല്‍ സീസണ് ടിക്കറ്റില്‍ ബാക്കിയുണ്ടായിരുന്ന ദിവസങ്ങള്‍ പുതുതായി വാങ്ങുന്ന സീസണ് ടിക്കറ്റിനൊപ്പം കൂട്ടി നല്കി. പുതിയ സീസണ് ടിക്കറ്റിന്റെ കാലാവധി ഈ അധിക ദിവസങ്ങള്‍ കൂടി ചേര്‍ന്നതായിരിക്കും.
എറാണാകുളം-ഗുരുവായൂര്‍ അണ്‍റിസേര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ (06448) ബുധനാഴ്ച രാത്രി 7.50 നും തിരുവനന്തപുരം-പുനലൂര്‍ (06640) ബുധനാഴ്ച വൈകുന്നേരം 5.05 നും സര്‍വീസ് അംരഭിക്കും.
വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍-എറണാകുളം (06439) രാവിലെ 6.50 നും എറണാകുളം-ആലപ്പുഴ (06449) രാവിലെ 7.20 നും ആലപ്പുഴ-എറണാകുളം (06452) വൈകുന്നേരം ആറിനും പുനലൂര്‍-തിരുവനന്തപരും (06639) രാവിലെ 6.30 നും സര്‍വീസ് ആരംഭിക്കും.
വെള്ളിയാഴ്ച മുതല്‍ കോട്ടയം-കൊല്ലം (06431) പുലര്‍ച്ചെ 5.30 നും , കൊല്ലം-തിരുവനന്തപുരം (06425) ഉച്ചയ്ക്ക് 3.50 നും തിരുവനന്തപുരം-നാഗര്‍കോവില്‍(06435) വൈകുന്നേരം ആറിനും സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. എല്ലാ ട്രെയിനുകള്‍ക്കും പത്ത് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കംപാര്ട്ട്മെന്റുകളുണ്ടാകും.
ഗുരുവായൂര്‍, എറണാകുളം ജംഗ്ഷന്, കോട്ടയം, ചെങ്ങന്നൂര്‍, ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി സ്റ്റേഷനുകളിലെ വിശ്രമ മുറികള്‍ വ്യാഴാഴ്ച മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് പ്രവര്‍ത്തിക്കും.
തിങ്കളാഴ്ച മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പ് മുറികളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നും റെയില്‍വേ അറിയിച്ചു.