തിരുവനന്തപുരം: ബംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ തീപിടിത്തം. തിരുവനന്തപുരം നേമം സ്റ്റേഷനിലായിരുന്നു അപകടം. എസ് വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായാണ് തീപടര്‍ന്നത്.
ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേമം സ്റ്റേഷനില്‍വെച്ച് ഫയര്‍ഫോഴ്സും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്.
ഉടന്‍ തീയണച്ചതിനാല്‍ അപകടം ഒഴിവായി. സാങ്കേതിക തകരാര്‍ പരിഹരിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.