കൊച്ചി: എറണാകുളം ജില്ലയിലെ (Ernakulam District) കാലടിയിൽ (kalady) വൻ തീപിടിത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് (Bed manufaturing unit) തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

















