ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ആറ് വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊന്നു. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്.
കുടുംബവഴക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.