മംഗളൂരു:മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ.കർണാടകയിലെ സൂരത്കലിലാണ് സംഭവം. കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.
ഹിന്ദു അനുകൂല സംഘടന പ്രവർത്തകർ കാർ തടഞ്ഞുനിർത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുസ്ലിം യുവാക്കളുമായി സൗഹൃദം കൂടിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. കൂടാതെ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഭവത്തിൽ ഇടപെടുകയും വിദ്യാർഥികളെ ഇവരിൽനിന്ന് മോചിപ്പിക്കുകയുമായിരുന്നു.