തിരുവനന്തപുരം; മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതടക്കമുള്ള വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. അടിക്കടിയുണ്ടാകുന്ന പൊലീസ് വീഴ്ചയിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുമോ എന്നതാണ് നിർണായകം.