പത്തനംതിട്ട: മോൺസൻ മാവുങ്കലുമായി തനിക്ക് കോടികളുടെ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രമേശ് ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു. അനിത പുല്ലയിൽ ന്യൂസ് അവറിൽ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുക ആയിരുന്നു ചെന്നിത്തല.
കോൺഗ്രസ് നേതാവ് എന്ന പേരിൽ നേതാക്കൾ ഖദർ ഇട്ട് നടന്നാൽ പോരാ യുഡിഎഫിന് വോട്ട് ചെയ്യണം. സ്വന്തം പ്രവർത്തകർ ആത്മാർത്ഥയും സത്യസന്ധതയും പുലർത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാർത്ഥി തോറ്റാലും സംസ്ഥാനത്തു ഭരണം കിട്ടുമെന്ന് പലരും കരുതി. സംസ്ഥാനത്ത് എല്ലാരും അങ്ങനെ വിചാരിച്ചപ്പോൾ എല്ലായിടത്തും തോറ്റു എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.