തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് മാറ്റം. പുതുതായി ഐപിഎസ് ലഭിച്ചവരിൽ എട്ട് എസ്പിമാർക്ക് നിയമനം നൽകി.
ഡെപ്യൂട്ടേഷനിലായിരുന്ന ബെവ്കോ എംഡി യോഗേഷ് ഗുപ്തയെ ട്രെയിനിങ് എഡിജിപി ആയി നിയമിച്ചു. എസ് ശ്യാം സുന്ദറിനെ ബെവ്കോ എം.ഡി ആയി നിയമിക്കും
ചൈത്ര തെരേസയാണ് റെയിൽവേസ് എസ് പി. ഷൗക്കത്ത് അലി തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ് പി സന്തോഷ് കെ വി മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി യുമാകും. കുര്യക്കോസ് വി യുവിനെ ഇടുക്കി ക്രൈംബ്രാഞ്ച് എസ് പി ആയും നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാഹുൽ ആർ നായർ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ.വി. സന്തോഷ് കുമാർ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും.
ആര്‍ ആനന്ദ് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജിയാകും. അമോസ് മാമന്‍ ടെലികോം എസ്പിയാകും. പി.എന്‍ രമേശ് കുമാറിന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എറണാകുളത്തിന്റെയും സുനില്‍ ഐപിഎസിന് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോടിന്റെയും ചുമതല നല്‍കി.