തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം 25 മുതല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. 50 % സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകനയോഗത്തിൽ ധാരണയായി. ഔദ്യോഗിക സ്തോരീകരണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.
രണ്ടുഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ് പ്രവേശനം. എ.സി. പ്രവര്‍ത്തിപ്പിക്കാം. സിനിമാ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ധാരണ.