ചണ്ഡീഗഡ്: ഹരിയാനയില്‍(Haryana) വീണ്ടും കര്‍ഷകര്‍ക്ക് നേരെ പോലീസ് ആക്രമണം. നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ചാന്ദിനി മന്ദിര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി.
നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലുന്ന പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഹരിയാനയില്‍ ശക്തമായി തുടരുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ(Manohar Lal Khattar) വസതിയ്ക്ക് മുന്നില്‍ ആയിരത്തോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി.
കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി(BJP) എംഎല്‍എമാരുടെ വസതികള്‍ക്ക് മുന്നിലും കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്.
#WATCH | Haryana: Police baton-charge people protesting over delay in paddy procurement at Chandimandir Toll Plaza of Panchkula
Paddy procurement will start from October 10 in the state.
(Note – abusive language) pic.twitter.com/jconRBSckx
— ANI (@ANI) October 2, 2021