വാഷിങ്ടൺ: ഉറക്കത്തിനിടയിൽ കഴുത്തിൽ വവ്വാൽ കടിയേറ്റ് വൃദ്ധൻ മരിച്ചു. യുഎസിലെ ഇല്ലിനോയിസിനാണ് സംഭവം. പേവിഷബാധയേറ്റാണ് മരണം സംഭവിച്ചത്.
ലേക് കൗണ്ടിയിലെ വീട്ടിലാണ് 80കാരൻ താമസിച്ചിരുന്നത്. ഒരു മാസം മുൻപായിരുന്നു ഇയാൾ ഉണർന്നപ്പോൾ കഴുത്തിന് സമീപം വവ്വാലിനെ കണ്ടത്. പിന്നീട് വവ്വാലിന്റെ സാംപിൾ പരിശോധിച്ചപ്പോൾ പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് സ്ഥിരീകരിച്ചിരുന്നു. പീന്നിടാണ് ഇയാൾക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കഴുത്ത് വേദന, തലവേദന, വിരൽ മരവിപ്പ്, കൈകളുടെ നിയന്ത്രണമില്ലായ്മ, സംസാരിക്കാൻ പ്രയാസം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. തുടർന്ന് ഇദ്ദേഹം മരിക്കുകയായിരുന്നു.