തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും. മുഖ്യമന്ത്രിയുടെ (chief minister) നേതൃത്വത്തിൽ ചേരുന്ന കോവിഡ് (Covid) അവലോകനയോഗത്തിലായിരിക്കും തീരുമാനം. ഇന്നാണ് യോഗം. വിവാഹച്ചടങ്ങുകളിൽ പങ്കെുക്കാൻ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആർ പരിധിയിലും മാറ്റം വരുത്തിയേക്കും.
അതേസമയം സ്കൂൾ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടാം ഘട്ട യോഗങ്ങൾ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാർത്ഥി സംഘടനകളുടെ യോഗം ചേരും. മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ച് മണിക്ക് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുമായും ചർച്ച നടത്തും. ആറു മണിക്ക് ഡിഡിഇമാരുടെയും ആർഡിഡിമാരുടെയും യോഗം ചേരും.