മഹേഷ് നാരായണനും(Mahesh Narayan) കുഞ്ചാക്കോ ബോബനും(Kunchacko Boban) വീണ്ടും ഒന്നിക്കുന്നു. ‘അറിയിപ്പ്'(Ariyippu) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. മികച്ച വിജയം നേടിയ ടേക്ക് ഓഫിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
അറിയിപ്പിന് തുടക്കമാകുന്നു, പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു. ടേക്ക് ഓഫിന്(Take Off) ശേഷം, മഹേഷ് നാരായണനോടും ഷെബിൻ ബാക്കറിനോടുമൊപ്പം വീണ്ടും. എന്നിൽ ഏറ്റവും കൂടുതൽ എഡിറ്റിങ് ചെയ്ത ആളുടെ ശക്തമായ സിനിമയോടും കഥാപാത്രത്തോടും ചേരാൻ കാത്തിരിക്കുന്നു- എന്ന് മഹേഷ് നാരായണനൊപ്പമുള്ള ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചു.
സംവിധാനത്തിനൊപ്പം ചിത്രത്തിൻ്റെ എഡിറ്റിങ്ങും അദ്ദേഹം നിർവഹിക്കുന്നുണ്ട്. കൂടാതെ തിരക്കഥയിലും അദ്ദേഹം പങ്കാളിയാവുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഫഹദ്(Fahadh Faasil) നായകനായി അഭിനയിച്ച മാലിക്(Malik) ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റീലീസ് ചെയിത ചിത്രം.