ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജിന്(Mithali Raj) ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ബ്ലേസര്‍ നല്‍കാതിരുന്നത് ചോദ്യം ചെയ്ത് ആരാധകര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ടോസിന് വന്നപ്പോള്‍ മിതാലി രാജ് ക്യാപ്പും ബ്ലേസറും ധരിച്ചിരുന്നില്ല. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ് ബ്ലേസര്‍ ധരിച്ചിരുന്നു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ അവഗണന കാണിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം. ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്(Virat Kohli) ബ്ലേസറും ക്യാപ്പും നല്‍കുമ്പോള്‍ എന്തുകൊണ്ട് വനിതാ ടീമിനോട് വിവേചനം കാണിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇത്. അത്രയും പ്രാധാന്യമുള്ള മത്സരമായിട്ട് പോലും ബിസിസിഐ അവഗണന തുടര്‍ന്നതിനെ വിമര്‍ശിച്ചാണ് പ്രതികരണം ഉയരുന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കളിയിലേക്ക് വരുമ്പോള്‍ ഇന്ത്യ മൂന്നാം ദിനം 136 ഓവറിലേക്ക് കളി എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് എന്ന നിലയിലാണ്. ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ക്രീസില്‍. പിങ്ക്ബോള്‍ ടെസ്റ്റില്‍ മൂന്നക്കം കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സ്മൃതി മന്ദാന(Smriti Mandhana).