സന്തോഷ് പണ്ഡിറ്റിനെ(Santhosh Pandit) സ്റ്റാര്‍ മാജിക് ഷോയില്‍ വെച്ച് അപമാനിച്ചുവെന്ന തരത്തില്‍ വിവാദം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. നിരവധി പേരാണ് പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ(Binu Adimali) കുറിച്ച് സ്റ്റാര്‍ മാജിക്കില്‍(Star Magic) നിന്ന് തന്നെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
സിനിമാക്കാരെ കുറിച്ച് ബിനു പറഞ്ഞതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സന്തോഷിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ല. അതിഥിയായിട്ടെത്തിയ നടന്‍ ഹരിശ്രീ അശോകനും ഇവരുടെ വാക്കുകള്‍ കേട്ട് ഞെട്ടി. യൂട്യൂബിലെ ഷോയുടെ എപ്പിസോഡിന് താഴെയാണ് പണ്ഡിറ്റിനെതിരെയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്.
ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അടിക്കാന്‍ ശ്രമിക്കുന്നത്. ‘തെറ്റ്, ഒരു മലയാള സിനിമയില്‍ പോലും നായകനായി അഭിനയിക്കാത്ത, നൂറ് കോടിയില്‍ എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമ ആവുക. നീ മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍ ഞാനിത് മലയാള സിനിമയ്ക്ക് വേണ്ടിയാണ് സമര്‍പ്പിക്കുന്നതെന്ന് ബിനു വീണ്ടും ആവര്‍ത്തിച്ചു. മിമിക്രിക്കാര്‍ക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. ഞാന്‍ എത്രയോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു.
അതേ സമയം നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോന്ന് സന്തോഷ് ചോദിച്ചു. നീ ഒന്നും ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല. പിന്നെ ചാവുമ്പോള്‍ ശ്രദ്ധിച്ചെന്ന് വരും. അല്ലേലും ചില ജീവികള്‍ ഒക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു. ആ നാറ്റം ചിലര്‍ക്കൊക്കെ സുഗന്ധമായി തോന്നും. അതാരുടെയും കുറ്റമല്ല, എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഈ സമയത്തൊക്കെ ബിനു തമാശരൂപേണ കാര്യങ്ങള്‍ മാറ്റി എടുക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനെ അത് വേദനിച്ചിട്ടുണ്ടാവുമെന്ന് ആരാധകര്‍ പറഞ്ഞു.