ന്യൂഡൽഹി: വ്യാജ കോവിഡ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരായ പത്തനംതിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കളെ അറസ്റ്റു ചെയ്ത് യു.പി പൊലീസ്.
അൻഷാദിന്റെ ഭാര്യ നസീമ, മാതാവ് മുഹ്സിന, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് യോഗി ആദിത്യനാഥ് സർക്കാറിന്റെ പൊലീസ് അറസ്റ്റു ചെയ്തത്.ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നസീമയുടെ ഏഴു വയസ്സായ മകൻ ആതിഫും മാതാവിനൊപ്പം ജയിലിലാണ്.