തിരുവനന്തപുരം: പാലായില്‍ കോളജ് വിദ്യാര്‍ഥിനിയെ പ്രണയത്തിന്‍റെ പേരില്‍ കൊലപ്പെടുത്തിയ സംഭവം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മന്ത്രി അടിയന്തര നിര്‍ദേശം നല്കി.
ഈ മാസം തന്നെ ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നാണ് നിർദേശം. അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് മന്ത്രി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങൾ സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
ലിംഗ നീതിയെപ്പറ്റി വിശദമായ വിവരണം ഉൾപ്പെടുത്തണം. ഐസിസിയും ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരു വിവരങ്ങൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സ്വതന്ത്രമായ ജീവിത തെരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രണയത്തകര്ച്ചയുടെ പേരില്‍ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. പ്രണയത്തിന്‍റെ പേരില്‍ കാല്പനികവല്ക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വര്‍ധിച്ചുവരുന്ന ഇത്തരം അതിക്രമ പ്രവണതകളെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് കാമ്ബസുകളില്‍ ആവശ്യമായ ബോധവല്‍ക്കരണത്തിന് നിര്‍ദേശം നല്‍കുന്നത് മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.