തിരുവനന്തപുരം : ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലെന്നും സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യുമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലോകയുക്ത വിധി ഹൈക്കോടതി വിധിവരുന്നതിന് മുമ്ബേ നടപ്പിലാക്കി കഴിഞ്ഞു. ആ സര്‍ക്കാരിന്റെ കാലവധി കഴിഞ്ഞു. പിന്നെ എങ്ങനെയാണ് സുപ്രീംകോടതി വിധി എനിക്ക് തിരിച്ചടിയാകുകയെന്ന് ജലീല്‍ ചോദിച്ചു.
എന്റെ രാജിയോടുകൂടി ലോകായുക്ത വിധിയുടെ പ്രസക്തി അവസാനിച്ചു. എന്നെ കേള്‍ക്കാതെയാണ് വിധി പറഞ്ഞത് എന്ന പ്രയാസമാണ് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതിന് തനിക്ക് പ്രചോദനമായതെന്നും ജലീല്‍ പറഞ്ഞു. നിയമനടപടികള്‍ ഇതോടുകൂടി അവസാനിച്ചെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ലോകായുക്ത ഉത്തരവ് നടപ്പായി കഴിഞ്ഞതിനാലാണ് സുപ്രീംകോടതിയുടെ പരാമര്‍ശമെന്നും ജലീല്‍ പറഞ്ഞു.
കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ കേള്‍ക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസില്‍ വിധി പറഞ്ഞതെന്നും അത്കൊണ്ട് എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി സമര്‍പ്പിച്ചത്. എന്‍്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാല്‍ തന്നെ പ്രസ്തുത വിധിയില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിന്‍്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്.
ലോകായുക്ത വിധിയുടെ നാള്‍വഴികളെ കുറിച്ച് ചിലത് പറയാനുണ്ട്.
വിശദമായി അത് പിന്നീട് പറയാം.
നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിയമനം.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക.