തിരുവനന്തപുരം: ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍നിന്ന് രമേശ് ചെന്നിത്തല(Ramesh Chennithala)രാജിവച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി.
രാജിക്ക് പിന്നാലെ കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനുമാണ് തീരുമാനം. നിലവില്‍ കരുണാകര്‍ ഫൗണ്ടേഷന്‍ ഒഴികെയുള്ള 3 സ്ഥാപനങ്ങളിലായി 35 കോടിയുടെ ബാധ്യതയാണുള്ളത്.
കെപിസിസി പ്രസിഡന്റായതുമുതല്‍ രമേശ് ചെന്നിത്തലയാണ് ഇതിന്റെ നേതൃസ്ഥാനത്ത് ഇരുന്നത്. വിഎം സുധീരനും(V. M. Sudheeran) മുല്ലപ്പള്ളിയും(Mullappally Ramachandran)അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോഴും ഇതിന്റെ ചുമതല വഹിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. ഇവര്‍ രണ്ടുപേരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തുടര്‍ന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറയുന്നത്.
കെ സുധാകരന്‍(K. Sudhakaran) കെപിസിസി(KPCC)പ്രസിഡന്റായതിന് പിന്നാലെയാണ് രമേശിന്റെ രാജി. ഇത് തികച്ചു സാങ്കേതികമാണ് എന്ന് ചെന്നിത്തലയുമായി അടുപ്പമുളളവര്‍ പയുന്നത്. കെപിസിസി പ്രസിഡന്റുമാരാണ് ഈ സ്ഥാനത്ത് തുടരേണ്ടതെന്നും ചെന്നിത്തല പറയുന്നു. അതേസമയം ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് സുധാകരനുമായി അടുത്ത്‌നില്‍ക്കുന്ന വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ 24നാണ് ചെന്നിത്തല രാജി നല്‍കിയത്.