മലയാള സാഹിത്യ മേഖലയിൽ ഏറ്റവും കൂടുതൽ പുരസ്കാരത്തുകയുള്ള ‘ഇൻഡിവുഡ് ഭാഷാ കേസരി പുരസ്കാരം’ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ(Arif Mohammad Khan) നിന്ന് ഏറ്റുവാങ്ങി മുൻ ചീഫ് സെക്രട്ടറിയും മലയാളഭാഷാ പണ്ഡിതനുമായ കെ. ജയകുമാർ ഐ എ എസ് (റിട്ടയേഡ് ).
അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പുരസ്കാരവും അടങ്ങുന്ന ഭാഷാ കേസരീ പുരസ്കാരമാണ് സെപ്റ്റംബർ 21ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ വച്ച് അദ്ദേഹം ഏറ്റുവാങ്ങിയത്. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് ഇത്.
ഭാഷയുമായി നേരിട്ട് ബന്ധമില്ലാത്തതും അങ്ങേയറ്റം തിരക്കേറിയതുമായ ഒരു കർമ്മ മണ്ഡലത്തിൽ ജീവിതത്തിലെ നല്ലൊരുഭാഗം ചിലവഴിക്കേണ്ടി വന്നിട്ടും ഒട്ടനവധി തലങ്ങളിലുള്ള സംഭാവന ഭാഷയ്ക്ക് നൽകാൻ സാധിച്ചു എന്നതാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഇൻഡിവുഡ് സ്ഥാപകനും ഇന്ത്യൻ ഭാഷാ സാഹിത്യ പുരസ്കാര സമിതി അധ്യക്ഷനുമായ ഡോ. സോഹൻ റോയ് പറഞ്ഞു.