കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ (Monson Mavunkal) ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. ഇന്നലെയും മോൻസനെ ചോദ്യം ചെയ്തിരുന്നു.
മോന്‍സണെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ആരോപണങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇവ തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്നലെ മോന്‍സണ്‍ മാവുങ്കലിനെയും പുരാവസ്തു വില്‍പ്പനക്കാരന്‍ സന്തോഷിനെയും ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. മോന്‍സണിന്റെ പക്കലുള്ള വസ്തുക്കളില്‍ മുക്കാല്‍ ശതമാനത്തോളവും തിരുവനന്തപുരം സ്വദേശിയായ സന്തോഷിന്റെ പക്കല്‍ നിന്നും വാങ്ങിയതാണെന്ന് മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്‍സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കലില്‍ സന്തോഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പുരാവസ്തുക്കള്‍ ശേഖരിച്ച് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നല്‍കിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്ന രീതിയിലെല്ലാം മോന്‍സണ്‍ പരിചയപ്പെടുത്തിയത്.