ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറുവിക്കറ്റിനു തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അവസാന ഓവറില്‍ ജയം നേടുകയായിരുന്നു. ഈ വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി ചെന്നൈ മാറി.
മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും(45) ഫാഫ് ഡുപ്ലെസ്സിയുമാണ്(41) വിജയം സമ്മാനിച്ചത്.
സ്‌കോര്‍: സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ഏഴിന് 134. ചെന്നൈ 19.4 ഓവറില്‍ നാലിന് 139.
സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 44റണ്‍സ് എടുത്ത സാഹ മാത്രമാണ് അല്പമെങ്കിലും സണ്‍റൈസേഴ്‌സിന് വേണ്ടി തിളങ്ങിയത്.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡ്വെയ്ന്‍ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാര്‍ദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി.