തിരുവനന്തപുരം: കുണ്ടറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വികളില്‍ ജില്ലാ നേതാക്കളോട് വിശദീകരണം തേടി സിപിഎം. കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ആര്‍ വസന്തന്‍, തുളസീധര കുറുപ്പ്, എന്‍ എസ് പ്രസന്നകുമാര്‍ എന്നിവരോടാണ് വിശദീകരണം തേടിതയത്. മുന്‍മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവാണ് തുളസീധരക്കുറുപ്പ്.
കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാറും വിശദീകരണം നൽകണം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.
മൂവരുടെയും വിശദീകരണം ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ജില്ലാ കമ്മിറ്റി അംഗം ബിജു എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.
മെഴ്‌സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയില്‍ വന്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാണ് മത്സരിച്ചത്.