തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവ്. കഴിഞ്ഞതവണ 119 സിനിമകളാണ് ജൂറിക്ക് മുൻപിൽ എത്തിയത്. എന്നാൽ ഇത്തവണ ആകെ 80 ചലച്ചിത്രങ്ങളാണ് അവാർഡിനായി മത്സരിക്കുന്നത്. പരിഗണിക്കേണ്ട സിനിമകളുടെ എണ്ണക്കൂടുതൽ കണക്കിലെടുത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് ദ്വിതല സമിതിയെ നിയമിച്ച സാഹചര്യത്തിൽ ആണ് അവാർഡിന് മത്സരിക്കുന്ന ചിത്രങ്ങളിൽ കുറവ് രേഖപ്പെടുത്തിയത്.
കന്നഡ സംവിധായകൻ പി ശേഷാദ്രിയും(P Sheshadri), മലയാള സംവിധായകൻ ഭദ്രനും (Bhadran) ആണ് ഉപസമിതിയുടെ ചെയർമാന്മാർ.അന്തിമ വിധി നിർണയിക്കുന്നതും ഇവരായിരിക്കും. 40 വീതം സിനിമകളാണ് ഉപസമിതി പരിശോധിക്കുന്നത്.
അയ്യപ്പനും കോശിയും, കൃതി, വെള്ളം ദി എസെൻഷ്യൽ ഡ്രിങ്ക്, കാക്കതുരുത്ത്, അഞ്ചാം പാതിര, ട്രാൻസ്, പക, കാന്തി, കപ്പേള, ഖോ ഖോ, ഹലാൽ ലവ് സ്റ്റോറി, വരനെ ആവശ്യമുണ്ട്,ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സൂഫിയും സുജാതയും, മാലിക്, സീ യു സൂൺ തുടങ്ങിയവയാണ് മത്സരിക്കുന്ന മലയാളചിത്രങ്ങളിൽ ചിലത്.