കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സോളമന്‍ അലക്സ്(Solomon Alex) സിപിഎമ്മിലേക്ക്(CPM). സംസ്ഥാന കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ അലക്സ്. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും സോളമൻ അലക്‌സ് വഹിക്കുന്നു. ഇതോടെ ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമാകുമെന്ന് സോളമന്‍ അലക്സ് പ്രതികരിച്ചു.
അതേസമയം, സോളമൻ അലക്‌സ് പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് കെ സുധാകരൻ പ്രതികരിച്ചു. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.
ജനപിന്തുണയില്ലാത്തവരാണ് പാർട്ടി വിടുന്നത്. ആരും അവർക്ക് പിന്നാലെ പോകുന്നില്ല. എ.വി ഗോപിനാഥ് എവിടെയും പോയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.