തിരുവനന്തപുരം : 2000ജനുവരി മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കാല സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. 01.10.2021 മുതല്‍ 30.11.2021 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും.
ശിക്ഷണ നടപടിയുടെ ഭാഗമായോ, മന:പൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം പുതുക്കല്‍ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവില്‍ തൊഴില്‍ രഹിത വേതനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പ്രത്യേക പുതുക്കല്‍, ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നിര്‍വഹിക്കാം.