തിരുവനന്തപുരം;15ാമത് കേരള നിയമസഭയുടെ മൂന്നാമത് നിയമസഭാ സമ്മേളനം അടുത്തമാസം നാല് മുതല്‍ ആരംഭിക്കും. ആദ്യ രണ്ടുദിവസങ്ങളില്‍ ഏഴ് ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
19 ദിവസം നിയമനിര്‍മാണത്തിനും നാല് ദിവസം ധനാഭ്യര്‍ത്ഥനകള്‍ക്കും മാറ്റിവയ്ക്കും. നവംബര്‍ 14വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. സഭാസമ്മേളനത്തിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. സഭാ നടപടികള്‍ കടലാസ് രഹിതമാക്കുന്നതിന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കം കുറിക്കുമെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.