സംവിധാനം ചെയ്‍ത രണ്ട് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ് (mari selvaraj). ആശയം വിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന സർഗാത്മകതയും സിബോളിസവും കൊണ്ട് നിരൂപകരുടെ വലിയ ശ്രദ്ധയുണ്ട് മാരിയുടെ സിനിമകൾക്ക്. പരിയേറും പെരുമാള്‍(Pariyerum Perumal), കര്‍ണ്ണന്‍ (Karnan) എന്നിവയാണ് അദ്ദേഹം സംവിധാനം രണ്ട് ചെയ്‍ത ചിത്രങ്ങള്‍. ജാതി ചിന്തകളെന്ന സാമൂഹിക പ്രശ്‌നത്തെ ചൂണ്ടിക്കാണിക്കുന്ന ഇതിവൃത്തങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം. ഇപ്പോഴിതാ തമിഴ് നടൻ ഉദയനിധി സ്റ്റാലിനെ നായകനാക്കി പുതിയ സിനിമ ഒരുക്കാനുള്ള ആലോചനകളിലാണ് മാരി സെല്‍വരാജ്. മലയാളത്തില്‍ നിന്ന് ഒരു പ്രധാന താരത്തെയും ഈ ചിത്രത്തിലേക്ക് അദ്ദേഹം കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആകാംഷകൾക്ക് വിരാമം കുറിച്ചുകൊണ്ട് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ നായകൻ ഫഹദ് ഫാസില്‍ ആണ് അതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നിലവിൽ മലയാളത്തിന് പുറത്ത് രണ്ട് വലിയ പ്രോജക്റ്റുകളിൽ ഭാഗമാണ് ഫഹദ്. കമല്‍ ഹാസന്‍ (Kamal Haasan), വിജയ് സേതുപതി (Vijay Sethupathi) എന്നിവര്‍ക്കൊപ്പമുള്ള ലോകേഷ് കനകരാജ് (Lokesh Kanagaraj) ചിത്രം ‘വിക്രം’ (Vikram Tamil Movie), അല്ലു അര്‍ജുൻ (Allu Arjun) നായകനാകുന്ന സംവിധായകൻ സുകുമാറിന്റെ തെലുങ്ക് ചിത്രം, ‘പുഷ്‍പ’ എന്നിവയാണത്. ഇവയ്ക്ക് പുറമെ രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലേക്കും ഫഹദിന് ക്ഷണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റിൽ ഇതുവരെ ഫഹദ് യെസ് പറഞ്ഞിട്ടില്ല. ഈ വേളയിലാണ് മാരി സെല്‍വരാജ് ചിത്രവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
റെഡ് ജയന്‍റ് മൂവീസെന്ന തന്റെ സ്വന്തം ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു പ്രധാന വേഷത്തിലേക്കാണ് മാരി സെല്‍വരാജ് ഫഹദിനെ പരിഗണിക്കുന്നതെന്നും എന്നാല്‍ ഫഹദ് ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നും സിഫി ഡോട്ട് കോം (Scifi.com) റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ ചിത്രത്തിനു ശേഷം അഭിനയജീവിതം അവസാനിപ്പിക്കാനാണ് ഉദയനിധിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ വിട്ട് മുഴുവന്‍ സമയം രാഷ്‍ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാനാണത്രെ, തമിഴ്‌നാട് മുഖ്യ മന്ത്രിയുടെ മകൻ കൂടിയായ അദ്ദേഹത്തിന്‍റെ ആലോചന.