പ്യോങ്യാങ്: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക് മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഹ്വാസോങ്-8 എന്നുപേരിട്ട മിസൈൽ രാജ്യത്തെ തന്ത്രപ്രധാന അഞ്ച് ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്ക വിക്ഷേപിച്ച ഹൈപ്പർ സോണിക് മിസൈലുകളുടെ അതേ ശക്തിയുള്ളതാണ് തങ്ങളുടെ ആയുധമെന്ന് കിം ജോംഗ് ഉൻ അവകാശപ്പെടുന്നു. ഉത്തരകൊറിയ ആയുധങ്ങളുണ്ടാക്കുന്നത് സ്വയം പ്രതിരോധത്തിനും സമാധാനത്തിനും വേണ്ടിയാണെന്ന് ഐക്യരാഷ്ട്രസഭയിൽ കിം ജോംഗ് ഉൻ പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ മിസൈലാണ് വടക്കൻ കൊറിയ പരീക്ഷിച്ചത്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗത, കൃത്യത എന്നിവയാണ് ഹൈപ്പർ സോണിക് ആയുധങ്ങളുടെ പ്രത്യേകത.