ഗായാസ്: ഇക്വഡോറിലെ ജയിലിൽ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 116 തടവുകാർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ഗ്വായാക്വിൽ നഗരത്തിലെ ജയിലിൽ ചൊവ്വാഴ്ചയാണ് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ബോംബും തോക്കും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു.
ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ഇക്വഡോറിൽ ഇപ്പോൾ പ്രവർത്തിക്കുന്ന മെക്സിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.