കൊൽക്കത്ത: ബംഗാളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജി( Mamata Banerjee) ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. അതിനാൽ തന്നെ മമത ബാനർജിയുടെ ഭാവി തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമത പഴയ തട്ടകമായ ഭബാനിപൂരിലേക്ക് തിരിച്ചെത്തിയത്.
ദേശീയ തലത്തില്‍ നരേന്ദ്ര മോദി (Narendra Modi)ക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം നടത്തി മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മമത ബാനര്‍ജിക്ക് നിര്‍ണായകമാണ് മൂന്നാം തീയതി ഫലം പ്രഖ്യാപിക്കുന്ന ഉപതെരഞ്ഞെടുപ്പ്. 2011ലും 2016ലും ഭവാനിപ്പൂരിലെ എംഎല്‍എ ആയിരുന്നു മമത ബാനർജി. വിജയ സാധ്യത ഏറെയാണെങ്കിലും പ്രിയങ്ക ടിബ്രെവാളിലൂടെ അട്ടിമറി പ്രതീക്ഷയിലാണ് ബിജെപി. ഭബാനിപൂർ കൂടാതെ സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് കഴിയും വരെ ഭബാനിപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.