പാലക്കാട്: സെമി കേഡര്‍ സ്വാഭാവത്തിലേക്കുള്ള ചുവടുമാറ്റത്തിനൊരുങ്ങി കോൺഗ്രസ്. കെ പി സി സി അധ്യക്ഷനായെത്തിയ (kpcc president) കെ സുധാകരനാണ് (K Sudhakaran) സെമി കേഡര്‍ സ്വാഭാവത്തിലേക്ക് കോൺഗ്രസ് പാർട്ടി മാറണമെന്ന തീരുമാനത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (Congress Unit Committee) സംസ്ഥാന തല ഉദ്ഘാടനം ഇന്ന് പാലക്കാട് (Palakkad) കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ സുധാകരൻ നിർവഹിക്കും.
പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നാണ് സിയുസികള്‍(CUC) കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.