തിരുവനന്തപുരം; ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 20 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖാദി, ഖാദി സിൽക്ക് എന്നിവയ്ക്ക് 30 ശതമാനവും ഖാദി പോളി വസ്ത്രത്തിന് 20 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കോട്ടൺ ഖാദി, ഖാദി സിൽക്ക് എന്നിവയ്ക്ക് 20 ശതമാനവും, പോളി വസ്ത്രം, വുള്ളൻ ഖാദി എന്നിവയ്ക്ക് 10 ശതമാനം റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് വ്യവസ്ഥയിൻമേൽ ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും.