കൊച്ചി: ശിൽപങ്ങൾ നിർമിച്ച് നൽകിയ വകയിൽ മോൻസൺ മാവുങ്കൽ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശിൽപി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശിൽപിയാണ് പരാതിക്കാരൻ.ഒന്നരമാസത്തിനകരം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് വിശ്വരൂപം ഉള്‍പ്പെടെ നിര്‍മ്മിച്ചുനല്‍കിയത്. എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലവട്ടം പണത്തിനായി കയറി ഇറങ്ങേണ്ടിവന്നെന്നും നാളെ ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന് മൊഴിയായി നല്‍കുമെന്നും ശില്‍പി സുരേഷ് പറഞ്ഞു.
മോൻസണിന്‍റെ അമേരിക്കയിലെ ബന്ധുവഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് മോൻസണെ നേരിൽ പോയി കണ്ടു. മാതാവ്, ശിവൻ തുടങ്ങി മോൻസണിന്‍റെ ആവശ്യപ്രകാരം വിവിധ ശിൽപങ്ങൾ നിർമിച്ച് നൽകി. ചെറുതും വലുതുമായ ശിൽപങ്ങൾ ഉണ്ടാക്കി നൽകി. പലതിനും മോൻസൺ പിന്നീട് പെയിന്‍റടിക്കുകയും മറ്റും ചെയ്തു.തട്ടിപ്പുകാരനാണെന്ന് അന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് തട്ടിപ്പ് മനസിലായതെന്നും സുരേഷ് വ്യക്തമാക്കി.