തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ (Monson Maungkal) വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജസേനന്‍.മോണ്‍സന്‍ ടി.വി. സംസ്‌കാരയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായും ചാനലിന്റെ ഭാഗമായി മോണ്‍സന്‍ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും ടി.വി. സംസ്‌കാരയുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തനിക്ക് ടി വി സംസ്‌കാരയില്‍ ക്രിയേറ്റീവ് ഹെഡിന്റെ ചുമതലയായിരുന്നു. ചാനലിന്റെ ഭാഗമായി മോന്‍സനെ വീട്ടില്‍ പോയി കണ്ടിരുന്നു. ചാനലിന്റെ ചെയര്‍മാനായി വരാനിരിക്കുന്ന ആളെന്ന നിലയിലാണ് മറ്റുള്ളവര്‍ക്കൊപ്പം മോന്‍സനുമായി കൂടിക്കാഴ്ച നടത്തിയത്. പത്ത് കോടി രൂപയാണ് ടി വി സംസ്‌കാരയില്‍ മോന്‍സണ്‍ വാഗ്ദാനം ചെയ്തത്. വേണെങ്കില്‍ കൂടുതല്‍ പണം തരാമെന്നും വേറെ നിക്ഷേപകരെ കണ്ടെത്തിത്തരാമെന്നും അദ്ദേഹം പറഞ്ഞതായി രാജസേനന്‍ പറയുന്നു.
ആ വീട്ടിലെ ചില വസ്തുക്കളൊക്കെ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. നന്തിയുടെ വിഗ്രഹമെല്ലാം അതില്‍ ഉള്‍പ്പെടും. നൂറോളം കാറുകളുണ്ടെന്നാണ് മോണ്‍സന്‍ പറഞ്ഞിരുന്നത്. അതില്‍ 90 എണ്ണം പഴക്കമേറിയതാണെന്നും പത്ത് കാറുകള്‍ ഓടുന്നതാണെന്നും പറഞ്ഞു, രാജസേനന്‍ വിശദീകരിച്ചു.
പുരാവസ്തുക്കളെക്കാള്‍ മോണ്‍സന്റെ വീട്ടിലെ സുരക്ഷാസംവിധാനമാണ് അത്ഭുതപ്പെടുത്തിയതെന്നും രാജസേനന്‍ പറഞ്ഞു. ഏത് സാധനം നോക്കിയാലും അപ്പോള്‍തന്നെ രണ്ട് സുരക്ഷാജീവനക്കാര്‍ നമ്മുടെ പുറകിലെത്തും. വീട് മുഴുവന്‍ ക്യാമറകളാണ്. അതിസുരക്ഷാ സംവിധാനം. ക്ഷണിച്ചിട്ടാണ് പോയതെങ്കിലും 20 മിനിറ്റ് പുറത്തുനിന്നു. ക്യാമറയില്‍ കൂടെ തങ്ങളെ നിരീക്ഷിച്ചശേഷമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും രാജസേനന്‍ പറഞ്ഞു.