സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജ് പറഞ്ഞു.ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ മുതലുള്ള റോഡ് ടാക്സ് ആണ് സർക്കാർ എഴുതിത്തള്ളിയത്. കൂടാതെ കോൺട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ ആക്കി.
ഇതിനൊപ്പം സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ സാധാരണ സർവീസുകൾക്ക് കുട്ടികളിൽ നിന്നും നിലവിലെ കൺസഷൻ തുക ഈടാക്കാനും തീരുമാനമായി.