തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലിന്റെ പണമിടപാടില്‍ പങ്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിസിനസ് കാര്യങ്ങളില്‍ മോന്‍സന്റെ പങ്കാളിയോ മധ്യസ്ഥനോ ആയിട്ടില്ല. മോന്‍സനുമായി സാമ്പത്തിക ഇടപാടുമില്ല. ചികില്‍സയ്ക്കാണ് പോയത്. അവിടെ താമസിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
പരാതിക്കാരനായ അനൂപുമായി ഒരു ഇടപാടുമില്ല, അവിടെവച്ചു കണ്ടുവെന്ന് മാത്രമേയുള്ളൂ. തന്നെ കാണിച്ച് അനൂപിന്‍റെ കൈയില്‍നിന്ന് പണം വാങ്ങിയോ എന്ന് സംശയമുണ്ട്. വ്യാജ ചികില്‍സ നടത്തിയതിന് മോന്‍സനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. മോന്‍സനുമായുള്ള ഇടപാടില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ഒരുപാടുപേര്‍ പോയ സ്ഥലത്താണ് ഞാനും പോയതെന്ന് ബെന്നി ബെഹ്ന്നാനും മറുപടിയായി സുധാകരന്‍ പറഞ്ഞു.
മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം അവിടെ പോയതില്‍ ആര്‍ക്കും പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ വരുന്ന മാറ്റം സിപിഎമ്മിനെ പേടിപ്പിക്കുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു. പിണറായിയുമായുള്ള ഫൈറ്റ് അവസാനിപ്പിച്ചതാണ്,വേണമെങ്കില്‍ തുടങ്ങാം.മോന്‍സനുമായി ബന്ധപ്പെട്ട് കേസില്‍ കുടുക്കി തന്നെ ഇല്ലാതാക്കാനാണ് സിപിഎമിൻ്റെ ശ്രമം.