കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ സുഹൃത്തുകള്‍ മുറിയിലെത്തിയപ്പോഴാണ് ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കൾ വീട്ടിലെത്തി വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.ശ്രദ്ധയുടേത് ആത്മഹത്യയാണെന്ന നിഗനമനത്തിലാണ് പോലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.
രണ്ട് മാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.