തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനം ഉടൻ അറിയാം . അൻപത് ശതമാനം സീറ്റിൽ പ്രവേശനത്തിനാണ് ശ്രമം. കോവിഡ് അവലോകനയോഗം ഇനി ശനിയാഴ്ചയാണ് നടക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഈ യോഗത്തിൽ തിയറ്റർ തുറക്കുന്നിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പകുതി സീറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം പ്രവേഷന അനുമതി നൽകിയേക്കും. പക്ഷേ ഹോട്ടലുകൾ തുറന്നപോലെ എ സി ഉപയോഗിക്കാതെ തിയറ്ററുകൾക്ക് പ്രവർത്തിക്കാനാകില്ല. അതുകൊണ്ടുതന്നെ മാസ്ക് , ശാരീരികാകലം ഉൾപ്പെടെ കർശന മാനദണ്ഡങ്ങൾ പാലിക്കാമെന്നാണ് സിനിമ പ്രവർത്തകർ പറയുന്നത്. ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.